വാഴിച്ചൽ ഇമ്മാനുവൽ കോളേജ് ബി എസ് സി ഇലക്ട്രോണിക്സ് ബിരുദ വിദ്യാർഥിനിയായ രാഖി എസ് രാജൻ 2022 - ലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിന് അർഹയായി. 2020-21 അദ്ധ്യായന വർഷത്തിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നും ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കു നൽകുന്ന പുരസ്കാരമാണിത്. 1 ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വച്ച് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ രാഖി എസ് രാജനു നൽകി. അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച രാഖി എസ് രാജനെ കോളേജ് മാനേജർ മോൺസിഞ്ഞോർ ജി ക്രിസ്തുദാസ്, പ്രിൻസിപ്പാൾ ഡോ. ജെ വിജയകുമാർ എന്നിവർ അനുമോദിച്ചു.
Top Photographs from Emmanuel College!